ആശുപത്രിയിലുണ്ടായ യുവാവിന്റെ ആക്രമണത്തിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു.

A woman doctor was killed in an attack by a young man in the hospital.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ ആക്രമണത്തിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. കത്രിക ഉപയോ​ഗിച്ചാണ് പ്രതി ഡോക്ടർ ഉൾപ്പെടെ അഞ്ച് പേരെ കുത്തിയത്. കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് (22) ആണ് മരിച്ചത്. ചികിത്സയ്ക്കായി പോലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആശുപത്രിക്കുള്ളിൽ ആക്രമണം നടത്തിയത്.

വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. ഡോക്ടർ ഉൾപ്പെടെ അഞ്ച് പേരെ പ്രതി കത്രിക കൊണ്ടാണ് കുത്തിയത്. വനിതാ ഡോക്ടർക്ക് നെഞ്ചിലാണ് കുത്തേറ്റത്. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു ആശുപത്രിയിൽ അക്രമം നടത്തിയത്.

ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. ഡോ. വന്ദന ദാസിന് നെഞ്ചിലും പുറകിലും കുത്തേറ്റിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!