യുഎഇയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 2-ാം ക്ലാസ് വിദ്യാർഥി മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ പ്രണവ് എം.പ്രശാന്താണ് (7) മരിച്ചത്.
കുടുംബാംഗങ്ങൾക്കൊപ്പം അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ മാസം ഏപ്രിൽ 21നാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. കാസർകോട് സ്വദേശിയായ ഒരാൾ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു.