ഒരു ജോടി കൊലയാളി തിമിംഗലങ്ങളെ ഇന്നലെ അബുദാബി തീരത്ത് കണ്ടെത്തിയതായി മത്സ്യബന്ധനത്തിന് പോയ സംഘം അറിയിച്ചതായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) റിപ്പോർട്ട് ചെയ്തു. ആയതിനാൽ വെള്ളത്തിൽ ഇറങ്ങുമ്പോൾ സമുദ്ര സസ്തനികളിൽ നിന്ന് മാറിനിൽക്കാനും ഏജൻസി താമസക്കാരോട് അഭ്യർത്ഥിച്ചു.
“കൊലയാളി തിമിംഗലങ്ങൾ എന്നറിയപ്പെടുന്ന ഒരു ജോടി തിമിംഗലങ്ങളെ അബുദാബി തീരത്ത് കണ്ടെത്തി. തണുത്ത കാലാവസ്ഥയോടും ചൂടുവെള്ളത്തോടും പൊരുത്തപ്പെടുന്ന സമുദ്ര വന്യജീവികളിൽ ഏറ്റവും നന്നായി സഞ്ചരിക്കുന്നവയാണ് ഇവ. ഈ കാഴ്ച അപൂർവമാണെങ്കിലും, അവർ പതിവായി അബുദാബി ജലാശയങ്ങൾ സന്ദർശിക്കാറുണ്ട് ”പരിസ്ഥിതി ഏജൻസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പറഞ്ഞു.
“ഇവ സാധാരണയായി മനുഷ്യർക്ക് ഒരു ഭീഷണിയല്ല. എന്നിരുന്നാലും, വന്യജീവികളെ കാണുമ്പോൾ സുരക്ഷിതമായ അകലം പാലിക്കാനും അസാധാരണമായ കാഴ്ചകൾ ഉണ്ടായാൽ അബുദാബി ഗവൺമെന്റ് കോൾ സെന്ററിൽ 800 555 എന്ന നമ്പറിൽ അറിയിക്കാനും ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു,” അതോറിറ്റി കൂട്ടിച്ചേർത്തു.