റേഡിയോ R J യും അഭിനേത്രിയുമായ പ്രിയങ്ക നായർക്ക് ഗോൾഡൻ വിസ ലഭിച്ചു. എമിറേറ്റ്സ് ഫെസ്റ്റിന്റെ ജമാദ് ഉസ്മാനാണ് ഗോൾഡൻ വിസയ്ക്ക് വേണ്ട പേപ്പർ വർക്കുകൾ നടത്തിയത്. അഭിനേത്രി എന്ന കാറ്റഗറിയിലാണ് ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്.
2008 ൽ പുറത്തിറങ്ങിയ ”വിലാപങ്ങൾക്കപ്പുറം” എന്ന ചിത്രത്തിന് പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ദുബായിൽ പുതിയതായി ആരംഭിച്ച റേഡിയോ കേരളം 1476AM ൽ ഇപ്പോൾ RJ ആയി പ്രവർത്തിക്കുകയാണ് പ്രിയങ്ക.