ചികിത്സക്കായി കൊണ്ടുവന്ന അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ ഓർമക്കായി കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. വന്ദനയോടുള്ള ആദരസൂചകമായാണ് ബ്ലോക്കിന് പേര് നല്കുന്നതെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്നു ഡോ. വന്ദന ദാസ്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. പോലീസുകാരടക്കം കുത്തേറ്റ അഞ്ച് പേർ ചികിത്സയിലാണ്.