ഷാർജ അൽ നഹ്ദയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് വീണ് മരിച്ചു. മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന കെട്ടിടമാണിത്. ഇന്നലെ ബുധനഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം താമസ സ്ഥലത്തെത്തിയ കുട്ടി ബാൽക്കണിയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ പിതാവ് നാട്ടിലാണ്.
സംഭവമറിഞ്ഞയുടൻ അമ്മ സ്ഥലത്തെത്തിയിരുന്നു . ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.