ഏറ്റവും ലാഭകരമായ വർഷത്തിൽ എമിറേറ്റ്സ് ഗ്രൂപ്പ് : ജീവനക്കാർക്ക് ബോണസ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ

Emirates Group in most profitable year- Reports offer bonuses to employees

കഴിഞ്ഞ വർഷത്തെ 3.9 ബില്യൺ ദിർഹം നഷ്ടത്തിൽ നിന്ന് 10.6 ബില്യൺ ദിർഹമായി ഉയർന്ന് ഏറ്റവും ലാഭകരമായ വർഷത്തിലെത്തിയതായി എമിറേറ്റ്സ് ഗ്രൂപ്പ് അറിയിച്ചതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ, 100,000 ജീവനക്കാർക്ക് 24 ആഴ്ചത്തെ ബോണസ് എമിറേറ്റ്സ് ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ.

ബോണസ് വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ടുള്ള ഇ-മെയിലുകൾ ലഭിച്ചതായി നിരവധി സ്റ്റാഫ് അംഗങ്ങൾ സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ വ്യാഴാഴ്ച, എമിറേറ്റ്സ് ഗ്രൂപ്പ് 2022-23 വാർഷിക റിപ്പോർട്ട് പുറത്തിറക്കുകയും 10.9 ബില്യൺ ദിർഹം (3.0 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് വാർഷിക ലാഭം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എമിറേറ്റ്സ് എയർലൈൻ കൊവിഡ് കാലഘട്ടത്തിൽ നിന്നുള്ള നഷ്ടം നികത്തി ഇപ്പോൾ മികച്ച നിലയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!