Search
Close this search box.

അത്ഭുതപ്പെടേണ്ട , ‘പാൾസി’ല്‍ പാട്ടുംപാടി വാങ്ങാം ഗോൾഡൻ വിസ !

Don't be surprised, you can buy golden visa by singing in 'palsy'!

അത്ഭുതപ്പെടേണ്ട , ‘പാൾസി’ല്‍ പാട്ടുംപാടി വാങ്ങാം ഗോൾഡൻ വിസ !

“ചന്ദനമണിവാതിൽ പാതിചാരി..
ഹിന്ദോളം കണ്ണിൽ തിരയിളക്കി..
ശൃംഗാര ചന്ദ്രികേ നീരാടി നീ നിൽക്കെ
എന്തായിരുന്നു മനസ്സിൽ …”

80കൾക്കൊടുവിൽ പിറന്ന ഈ അതിമനോഹര മെലഡിസോങ് സംഗീത പ്രേമികൾ ഇന്നും കേട്ടുകൊണ്ടേയിരിക്കുന്നു. യുട്യൂബിൽ മാത്രം ഒരു മില്യണും കവിഞ്ഞു കേൾവി തുടരുകയാണെന്ന് കാണാം. എഴാച്ചേരി രാമചന്ദ്രനെഴുതി രവീന്ദ്രൻ സംഗീതം നൽകിയ ഈ ഗാനം മറ്റൊരു ഗായകന്റെ ശബ്ദത്തിൽ ചിന്തിക്കാനാകാത്ത വിധം അത് തന്റേതാക്കിയ മാന്ത്രിക ശബ്ദത്തിനുടമ ഈ ഗാനം ദുബായിൽ നിങ്ങൾക്ക് മുമ്പാകെ പാടാനെത്തുന്നു !

പതിവുപോലെ ഏതെങ്കിലും ഗാനമേള സ്റ്റേജിലോ അവാർഡ് നൈറ്റ് വേദിയിലോ അല്ല വേണുഗോപാൽ പാടാനെത്തുന്നത്. പിന്നെയോ ? ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപാകെ , ഏറ്റവും സ്വകാര്യമായൊരു ചടങ്ങിൽ !

തന്റെ പതിറ്റാണ്ടുകൾ നീണ്ട കലാസപര്യക്ക് ദുബായ്‌ ഗവണ്മെന്റിന്റെ ആദരമായി ലഭിക്കുന്ന ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന ധന്യമായ ചടങ്ങിൽ വച്ചാകും ആ മുധുരിത ഗാനങ്ങളുടെ ചന്ദനവാതിൽ തുറക്കുക. ശ്രേഷ്ഠവും സമ്മോഹനവുമായ ഒരു പുരസ്‌കാരലബ്ധിയിൽ ഒരു ഗായകൻ തന്നെ സ്നേഹിക്കുന്നവർക്ക് തിരികെ നൽകേണ്ടത് ഇതല്ലാതെ മറ്റെന്ത് ?!

അത്യപൂർവ്വവും വികാരനിര്‍ഭരവുമായ ഇങ്ങനൊരു സന്ദർഭം ആകസ്മികമല്ല ,സൃഷ്ടിക്കപ്പെട്ടതാണ്. ദുബായിൽ ചുരുങ്ങിയ കാലംകൊണ്ട് ബിസിനസ്സ് സെറ്റപ്പ് രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ചവച്ച ‘പാള്‍സ്‌ ബിസിനസ്സ് ഹബ്ബ് ‘ ആണ് വേണുഗോപാലിന് ഗോൾഡൻ വിസ ഭ്യമാക്കാൻ വേണ്ടനടപടി ക്രമങ്ങളത്രയും ചെയ്തു നൽകിയത്. ബിസിനസ്സ് സെറ്റപ്പ് മേഖലയിൽ വർഷങ്ങളുടെ പരിചയം നേടിയ ഒരുപറ്റം യുവാക്കളുടെ സംരംഭമാണ് പാൾസ്‌.

ദുബായ് എയർപോർട്ട് ഫ്രീസോൺ മെട്രോ സ്റ്റേഷനു സമീപം സമീപ കാലത്തു തുറന്ന പാള്‍സ്‌ ബിസിനസ്സ് ഹബ്ബ് നിരവധി ഇൻവെസ്റ്റേഴ്സിസിനെ ദുബായിൽ കൊണ്ടുവരികയും ബിസിനസ്സിന്റെ പുതിയ ആകാശങ്ങൾ കാട്ടിക്കൊടുക്കുകയും ചെയ്തുകൊണ്ട് വലിയപ്രകടനങ്ങളാണ് ഇതിനകം കാഴ്ചവെച്ചിട്ടുള്ളത്.

ബിസിനസ്സുകാർക്കൊപ്പം ഗോൾഡൻ വിസക്ക് അർഹരായ കലാകാരന്മാരെയും പാള്‍സ്‌ കണ്ടെത്തുകയാണ്. അതില്‍ ഏറ്റവും പുതിയ പേരുകാരനാണ് ഗായകൻ ജി. വേണുഗോപാൽ. മേയ് 14 ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് പാള്‍സ്‌ ബിസിനസ്സ് ഹബ്ബിന്റെ ഓഫീസ് അങ്കണത്തിലെത്തിയാണ് വേണുഗോപാൽ ഗോൾഡൻ വിസ സ്വീകരിക്കുന്നത്.

ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്കു മുമ്പാകെ അദ്ദേഹം കൃതജ്ഞതാപൂർവം പാടുന്നു : ചന്ദനമണിവാതിൽ പാതിചാരി …, ഉണരുമീ ഗാനം …’ തുടങ്ങിയ എക്കാലത്തെയും ഹൃദയഹാരിയായ പാട്ടുകൾ.
നേരിൽ കേട്ടാസ്വദിക്കാൻ പാള്‍സ്‌ ബിസിനസ്സ് ഹബ്ബ് മാനേജ്‌മെന്റ് നിങ്ങൾ ആസ്വാദകരെയും ക്ഷണിക്കുന്നു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!