ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ കാർ സ്പെയർ പാർട്സ് ഷോപ്പിൽ തീപിടിത്തം : ആളപായമില്ല

Fire breaks out at car spare parts shop in Sharjah's industrial area: No casualties

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ ആറിലുള്ള യൂസ്ഡ് കാർ സ്പെയർ പാർട്സ് അടങ്ങിയ കടയിൽ ഇന്ന് ഞായറാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.

തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് 1.37 ന് തങ്ങൾക്ക് ഒരു കോൾ ലഭിച്ചതായും മൂന്ന് ഫയർ സ്റ്റേഷനുകളിൽ നിന്ന് (മുഇല്ല, സാമ്നാൻ, അൽ സജ്ജ) അഗ്നിശമന സേനാംഗങ്ങളെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് പോലീസ് പ്രദേശം വളഞ്ഞിരുന്നു. തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് വ്യക്തമായിട്ടില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!