ഷാർജ സെൻട്രൽ റീജിയനിലെ മലീഹ ഏരിയയിലെ ഒരു ഫാമിലെ നീന്തൽക്കുളത്തിൽ അഞ്ചുവയസുകാരി മുങ്ങിമരിച്ചു. ഇന്നലെ ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
വാരാന്ത്യത്തിൽ വാടകയ്‌ക്കെടുത്ത ഫാമിൽ മഗ്‌രിബ് നമസ്‌കാരം നടത്തുകയായിരുന്ന വീട്ടുകാർ അറിയാതെ പെൺകുട്ടി നീന്തൽകുളത്തിലേക്ക് ഓടിപ്പോകുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ മനസ്സിലാക്കിയതിനെതുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ നീന്തൽ കുളത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം രാത്രി 8 മണിയോടെ അൽ ദൈദ് ആശുപത്രിയിലേക്ക് മാറ്റി, പിന്നീട് സംസ്‌കാരത്തിനായി വീട്ടുകാർക്ക് വിട്ടുകൊടുത്തു.