ദുബായ് മെട്രോയുമായി ബന്ധപ്പെട്ട മൂന്ന് ബസ് സർവീസുകൾ വരുന്ന വെള്ളിയാഴ്ച മെയ് 19 മുതൽ ആരംഭിക്കുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.
ഇതനുസരിച്ച് റൂട്ട് 51 ( Route SH1 ) ബസ് അൽ ഖൈൽ ഗേറ്റിനും ബിസിനസ് ബേ മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാരെ കൊണ്ടുപോകും, തിരക്കുള്ള സമയങ്ങളിൽ ഓരോ 20 മിനിറ്റിലും ബസുകൾ ഉണ്ടാകും.
(Route SH1 ) ദുബായ് മാൾ മെട്രോ സ്റ്റേഷനും ശോഭ റിയൽറ്റി മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാരെ കൊണ്ടുപോകും, ഓരോ 60 മിനിറ്റിലും ബസുകൾ ഉണ്ടാകും.
റൂട്ട് YM1 ( Route YM 1 ) ജബൽ അലിയിലെ യുഎഇ എക്‌സ്‌ചേഞ്ച് മെട്രോ സ്‌റ്റേഷനും ജബൽ അലി ഫ്രീ സോണിലെ Yiwu മാർക്കറ്റിനും ഇടയിൽ മണിക്കൂറിൽ പ്രവർത്തിക്കും.
എമിറേറ്റിലെ പൊതുഗതാഗത സേവനങ്ങളെ, പ്രത്യേകിച്ച് ദുബായ് മെട്രോയെ സംയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ റൂട്ടുകൾ.
On May 19, #RTA is set to introduce three new Metro link bus routes in Dubai, aiming to enhance the local bus network's coverage and strengthen integration with other modes of mass transit, particularly the Metro.https://t.co/6pqh6VIL3f pic.twitter.com/XqQ9HFlexj
— RTA (@rta_dubai) May 15, 2023