ഭുവനേശ്വർ – ദുബായ് സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Indigo Airlines launches Bhubaneswar - Dubai services

ഇൻഡിഗോ എയർലൈൻസ് ഭുവനേശ്വറിൽ നിന്ന് ദുബായിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചു.

ഇൻഡിഗോയുടെ ഈ ആദ്യ സർവീസ് ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആണ് ഇന്ന് തിങ്കളാഴ്ച ഫ്ലാഗ് ഓഫ് ചെയ്തത്.

വൈകുന്നേരം 4 മണിക്ക് ഇറങ്ങിയ ദുബായിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള ആദ്യ നേരിട്ടുള്ള വിമാനത്തിൽ ആകെ 174 യാത്രക്കാരെ സംസ്ഥാന മന്ത്രിമാരായ അശ്വിനി കുമാർ പത്രയും തുകുനി സാഹുവും ചേർന്ന് സ്വീകരിച്ചു. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ ഇൻഡിഗോ എയർലൈൻസ് വിമാന സർവീസുകൾ നടത്തും.

രാവിലെ 11.25ന് ദുബായിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 5.20ന് ഭുവനേശ്വറിലെത്തും. മടക്കയാത്രയിൽ ഒഡീഷ തലസ്ഥാനത്ത് നിന്ന് വൈകീട്ട് 6.30-ന് പുറപ്പെട്ട് രാത്രി 9.45-ന് ദുബായിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഭുവനേശ്വറിൽ നിന്ന് 170 യാത്രക്കാരാണ് ദുബായിലേക്കുള്ള വിമാനത്തിൽ കയറിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!