കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യ ടേമില്‍ രണ്ടുവര്‍ഷം സിദ്ധരാമയക്കും രണ്ടാം ടേമില്‍ മൂന്നുവര്‍ഷം ഡി കെ ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം എത്തുന്നത്.