ഫുജൈറയിൽ ഇന്നലെ മെയ് 16 ചൊവ്വാഴ്ച നടന്ന ദാരുണമായ റോഡപകടത്തിൽ 17 വയസ്സുള്ള ഒരു സ്വദേശിയും 44 വയസ്സുള്ള ഒരു സ്വദേശിനിയും മരിച്ചു.
ഫുജൈറ തുറമുഖത്തേക്കുള്ള ഇന്റർസെക്ഷനിൽ (ക്രോസിംഗ് റോഡ്) രണ്ട് വാഹനങ്ങൾ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വിവരം ലഭിച്ചയുടൻ ഫുജൈറ പൊലീസ് ജനറൽ കമാൻഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മറ്റ് യാത്രക്കാരെ രക്ഷപ്പെടുത്തിയിരുന്നു.
2 പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപിച്ചിട്ടുണ്ട്.
ഹെവി ട്രക്ക് ഓടിച്ചിരുന്ന അറബ് ഡ്രൈവർ അമിതവേഗത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എമറാത്ത് അൽയൂം റിപ്പോർട്ട് ചെയ്തു. ഡ്രൈവർ അനുവദനീയമായ വേഗപരിധി കവിഞ്ഞതാണ് നിയന്ത്രണം നഷ്‌ടപ്പെടാനും തുടർന്ന് രണ്ട് കാറുകളുമായി കൂട്ടിയിടിക്കാനും ഇടയാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചിരുന്നു. കത്തിക്കരിഞ്ഞ വാഹനത്തിനുള്ളിൽ നിന്ന് കുടുങ്ങിയ യാത്രക്കാരെ വിജയകരമായി പുറത്തെടുക്കാൻ കഴിഞ്ഞെങ്കിലും ആദ്യ വാഹനത്തിൽ പോയ യുവാവും മറ്റ് വാഹനത്തിലുണ്ടായിരുന്ന ഒരു യുവതിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.