യുഎഇയിലെ വർക്ക് പെർമിറ്റിന്റെ കാലാവധി രണ്ടിൽ നിന്ന് മൂന്ന് വർഷമായി ഉയർത്തണമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ (FNC) ശുപാർശ ചെയ്തു. തൊഴിലുടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു എന്നതിനാലാണ് തൊഴിൽ വിസ കാലാവധി നീട്ടാൻ നിർദേശിച്ചിരിക്കുന്നത്.
പരിശീലന കാലയളവിൽ ജോലി വിടുന്നതിന് ഒരു മാസം മുമ്പെങ്കിലും തൊഴിലുടമയെ അറിയിക്കാൻ നിയമ ഭേദഗതിയും ആവശ്യമാണ്. തൊഴിലാളികളുടെ വിസ കാലാവധി കുറയ്ക്കുന്നത് തൊഴിലുടമകൾക്ക് നഷ്ടമാണ്.
ജോലി വിടുന്ന വ്യക്തിക്ക് പകരം വയ്ക്കാൻ നിലവിലുള്ള 14 ദിവസം പര്യാപ്തമല്ല. അതിനാൽ, ഈ കാലയളവ് കുറഞ്ഞത് മൂന്ന് മാസമെങ്കിലും ആയിരിക്കണം എന്നതാണ് എഫ്എൻസിയിലെ ഏറ്റവും ഉയർന്ന ശുപാർശ. തൊഴിൽ പരിശീലന ഘട്ടം കടന്ന് ഒരു വർഷം തികയുകയാണെങ്കിൽ മാത്രമേ പുതിയ സ്പോൺസറുടെ കീഴിൽ അവരെ മാറ്റാൻ കഴിയൂ എന്ന തരത്തിൽ വ്യവസ്ഥ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.