വിമാനത്തില്‍ ബീഡി വലിച്ച 56 കാരനെ അറസ്റ്റ് ചെയ്തു : ആകാശ എയര്‍ വിമാനത്തിലാണ് സംഭവം.

56-year-old man arrested for wearing beedi on flight

വിമാനത്തില്‍ ബീഡി വലിച്ചതിന് 56 കാരനെ അറസ്റ്റു ചെയ്തു. ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം. രാജസ്ഥാനിലെ മാര്‍വാര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്നയാളെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ എയര്‍ലൈന്‍ അധികൃതര്‍ എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സഹയാത്രികരുടെ ജീവന്‍ അപകടത്തിലാക്കി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അഹമ്മദാബാദില്‍ നിന്ന് വിമാനത്തില്‍ കയറിയ ഇയാള്‍ ടോയ്‌ലറ്റില്‍ നിന്ന് പുകവലിക്കുന്നതായി ക്രൂ അംഗങ്ങള്‍ കണ്ടെത്തി. കുമാറിനെ പിന്നീട് ബെംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതേസമയം ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

‘ഞാന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുകയും ടോയ്ലറ്റിനുള്ളില്‍ നിന്ന് പുകവലിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയും അങ്ങനെ ചെയ്യാമെന്ന് കരുതിയാണ് ബീഡി വലിക്കാന്‍ തീരുമാനിച്ചത്.’ പ്രതി പോലീസിനോട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സുരക്ഷാ പരിശോധനയ്ക്കിടെ സിഗരറ്റ് കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ വര്‍ഷം ആദ്യം വിമാനത്തില്‍ സിഗരറ്റ് കത്തിച്ചതിന് രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!