Search
Close this search box.

ഇതാ ലുലു കൊണ്ടുപോന്നു നിങ്ങളെയാ മാഞ്ചുവട്ടില്‍ !

Lulu mango mania

ഇതാ ലുലു കൊണ്ടുപോന്നു നിങ്ങളെയാ മാഞ്ചുവട്ടില്‍ !

മാങ്ങയില്ലാതെ നമ്മൾ മലയാളികൾക്കെന്തുജീവിതം ?
മാമ്പൂവിരിയുംമുതൽ കണ്ണിമാങ്ങയും കടന്ന് അത് മുഴുത്തു പഴുത്ത് , കാറ്റിലുലഞ്ഞു ഞെട്ടറ്റുവീണ് , ഓടിച്ചെന്നെടുത്തു കടിച്ച് തിന്നുവോളം നീണ്ടുപോകുന്ന മാങ്ങാസ്‌മൃതികൾ എല്ലാവർക്കുമുണ്ടാകും .

ഉപ്പുകൂട്ടിത്തിന്നും മുളകുകൂട്ടിത്തിന്നും അരകല്ലിൽ തേങ്ങ ചേർത്തുചതച്ചും…
അതിന്റെ കയ്പും പുളിയും മിശ്രിതരുചിയും ഇല്ലാതെ നമമുടെ പ്രിയപ്പെട്ട ഓർമ്മകളൊന്നും ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല .
നമ്മുടെ ഉപ്പിലിട്ട ഓർമ്മകളിൽ ഇനിയും അങ്ങനെ എന്തെല്ലാം !
മാങ്ങാച്ചമ്മന്തിയും കടുമാങ്ങ അച്ചാറും മാത്രമായ പൊതിച്ചോറ് ഏത് ഇല്ലായ്മക്കാലത്തേയും സമ്പന്നമാക്കിയതും മറക്കവയ്യ , അല്ലേ ?
ഇത്തരം ഓർമ്മകളുടെ പാഥേയം ഇതാ ലുലു നമുക്കായി ഒരുക്കിവച്ചിരിക്കുന്നു ; മാംഗോ മാനിയ എന്ന മേളയിലൂടെ .
ഇത്തരം മാംഗോ എക്സ്‌പീരിയൻസ് മലയാളികൾക്കു മാത്രമല്ല മാലോകർക്കാകെയുണ്ട് എന്നതിനാൽ ഈ മേളയെ സാർവ്വജനീയവും അന്തർദ്ദേശീയവുമായ കാഴ്ചപ്പാടോടെയാണ് ലുലു വിഭാവന ചെയ്തിട്ടുള്ളത് .
ഭൂഖണ്ഡങ്ങളാകെ മാങ്ങയായി ..അതിന്റെ നിറഭേദങ്ങളായി ലുലു ഔട്ലെറ്റുകളുലാകെ നിറഞ്ഞു കിടക്കുന്നു .
ഇന്ത്യയിൽനിന്നു മാത്രം 50 ല്‍ അധികം ഇനം മാങ്ങകളാണുള്ളത് .
തായ്‌ലന്റിൽ നിന്നു ഗ്രീൻ മാങ്കോ , സ്‌പെയിനിൽ നിന്നു പാൽമർ ,വിയറ്റ്നാമിൽ നിന്ന് , ശ്രീലങ്കയിൽനിന്ന് കർത്തകൊളംബന്‍ ,ബ്രസീലിൽ നിന്ന് ടോമി അത്കിൻസ് , മെക്സികോയില്‍ നിന്ന് അറ്റോൾഫോ ,ഇന്തോനേഷ്യയിൽ നിന്ന് ഗെഡോങ് ,ഉഗാണ്ടയിൽ നിന്ന് തൈമൂർ …
ഇങ്ങനെ ഓരോ രാജ്യത്തെയും ഏറ്റവും പ്രശസ്തമായ മാങ്ങകളുടെ വമ്പൻ ശ്രേണിയാണ് ലുലുവിന്റെ സൂപ്പർ -ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയിട്ടുള്ളത് .
ലോകത്തെ മുന്തിയ ഇനം മാങ്ങകള്‍ കൊണ്ടുനിറഞ്ഞ ഈ മേള നമ്മുടെ അനുഭവങ്ങളിൽ സമാനതകളില്ലാത്ത ഒരു മാമ്പഴക്കാലമാണ് പകർന്നു തരുന്നത് .

മാങ്കോ കേക്ക്‌ , മാങ്കോലെഡു , മാങ്കോ കട്ലറ്റ് ,മാങ്കോ ജിലേബി , കോക്കനട്ട് മാങ്കോ മിക്സ് , മാങ്കോ നിർവാണ മുതല്‍ മാങ്ങാ ചിക്കൻകറി , അങ്കമാലി മാങ്ങാകറി ,മാങ്ങാ ചെമ്മീൻ കറി ,മാങ്ങാ അട , മാങ്ങാ തൈര് , മാങ്ങാ ചമ്മന്തിയും മാങ്ങാ പായസവും വരെ.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്തത്രയുണ്ട് മാങ്ങാ വിഭവ വൈവിധ്യം. ഒപ്പം മാങ്ങകൊണ്ടുള്ള വിവിധയിനം ജ്യൂസുകളുമുണ്ട് .

രണ്ടുമീറ്റർ നീളവും ഒരുമീറ്റർ വീതിയും എൺപതുകിലോഗ്രാം ഭാരവുമുള്ള, മാങ്ങ കൊണ്ടുള്ള ഭീമൻകേക്ക് യുവനടൻ ആന്റണി വർഗീസ് ( പെപെ) മുറിച്ചുകൊണ്ടാണ് ‘മാങ്കോ മാനിയ ‘ എന്ന്‌ നാമകരണം ചെയ്ത ഈ മേളയുടെ ദുബായ് -ഷാർജ മേഖലാ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത് .
ദുബായ് റീജിണൽ ഡയറക്ടർ തമ്പാൻ കെ വി , ഷാർജ റീജിണൽ ഡയറക്ടർ നൗഷാദ് എ. എ എന്നവർ ചടങ്ങിൽ സാന്നിധ്യത്തിലായിരുന്നു ഉത്‌ഘാടനം.

 

മേളയുടെ അബൂദാബി -ദഫ്‌റ മേഖലാ ഉദ്ഘാടനം കാർഷികകാര്യ വിഭാഗം എക്സികുട്ടീവ് ഡയറക്ടർ മുബാറക് അൽ ഖുസൈലി അൽ മൻസൂരി നിർവ്വഹിച്ചു . അബുദാബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ റീജണൽ ഡയറക്ടർ അബൂബക്കർ ടി.പി  സാന്നിധ്യമായി.

എല്ലാ മാങ്കോ ഇനങ്ങൾക്കും മികച്ച ആനുകൂല്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത് . മേള മേയ് 23വരെ നീണ്ടുനിൽക്കും.

 

 

– എൻ .എം . നവാസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts