ടാക്സിയിൽ വെച്ച് രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ടാക്സി ഡ്രൈവറെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. 13ഉം 15ഉം വയസ്സുള്ള പെൺകുട്ടികൾ മാതാപിതാക്കളില്ലാതെ ടാക്സിയിൽ യാത്ര ചെയ്യുമ്പോഴാണ് പീഡനശ്രമം നടന്നത്. ഏഷ്യക്കാരനായ ടാക്‌സി ഡ്രൈവർ തന്റെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പിതാവ് പരാതിപ്പെടുകയായിരുന്നു.
ടാക്‌സി ട്രാക്ക് ചെയ്യാനും “റെക്കോർഡ് സമയത്ത്” പ്രതിയെ പിടികൂടാനും പോലീസിന് കഴിഞ്ഞതായും, ഡ്രൈവർ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
മുതിർന്നവരുടെ മേൽനോട്ടമില്ലാതെയാണ് ടാക്സിയിൽ യാത്ര ചെയ്യുന്നതെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. കുട്ടികളെ സംരക്ഷിക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണെന്ന് രക്ഷിതാക്കളെ വിളിച്ച് ഷാർജ പോലീസ് പറഞ്ഞു.