യുഎഇയിലെ ചില പ്രദേശങ്ങളിൽ നാളെ മെയ് 19 മുതൽ മെയ് 22 വരെ മഴയ്ക്ക് സാധ്യത

Chance of rain in some areas in UAE tomorrow from May 19 to May 22

യുഎഇയിലെ ചില പ്രദേശങ്ങളിൽ നാളെ മെയ് 19 മുതൽ മെയ് 22 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചു.

മെയ് 19 മുതൽ 22 വരെ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ താമസക്കാർ താഴ്‌വരകളിൽ നിന്നും അണക്കെട്ടുകളിൽ നിന്നും മാറി നിൽക്കാൻ അതോറിറ്റി അഭ്യർത്ഥിച്ചു.

അടിയന്തര സാഹചര്യങ്ങളിലും അസ്ഥിരമായ കാലാവസ്ഥയിലും സുരക്ഷ വർധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് നിയമലംഘനങ്ങളും പിഴകളും ഇന്ന് പ്രഖ്യാപിച്ചിരുന്നു. മഴക്കാലത്ത് താഴ്‌വരകൾക്ക് സമീപം കൂട്ടംകൂടുന്നതും പ്രവേശിക്കുന്നതും ഇപ്പോൾ നിരോധിച്ചിച്ചിട്ടുണ്ട്.

അതേസമയം, നാളെ വെള്ളിയാഴ്ച്ച ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും താപനില കുറയുമെന്ന് NCM അറിയിച്ചു. എന്നാലും അടുത്ത ദിവസം താപനിലയിൽ വർദ്ധനവുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!