എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും : ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകും

SSLC exam result to be declared today : This time there will be grace marks

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് ഫലം പ്രഖ്യാപിക്കുന്നത്. നേരത്തെ നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ഫലമാണ് ഇപ്പോൾ ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നതാണ് ഇത്തവണത്തെ റിസൾട്ടിന്റെ പ്രത്യേകത. മൂന്നു മണിക്ക് പിആർ ചേമ്പറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും.

4,19,363 വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികൾ ഒൻപത് സ്‌കൂളുകളിലായി പരീക്ഷ എഴുതിയിട്ടുണ്ട്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ അവസാനിച്ചത് 29 നായിരുന്നു. കഴിഞ്ഞ വർഷം വിജയ ശതമാനം 99.26 ആയിരുന്നു. വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി ഫലം keralaresults.nic.in, www.result.kite.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയാൻ കഴിയും. വിദ്യാർത്ഥികൾക്ക് സ്വന്തം റോൾ നമ്പറും ജനന തീയതിയും സൈറ്റിൽ നൽകിയാൽ മതിയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!