പുതിയ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കെ പി സി സി അധ്യക്ഷന് ഡികെ ശിവകുമാറായിരിക്കും ഏക ഉപമുഖ്യമന്ത്രി. ഇരുവർക്കുമൊപ്പം മുതിർന്ന നേതാക്കളായ ജി പരമേശ്വര, എംബി പാട്ടീല് തുടങ്ങി 18 മന്ത്രിമാരും നാളെ കണ്ഠീരവ സ്റ്റേഡിയത്തില് നടക്കുന്ന ചടങ്ങില് സത്യപ്രതിജ്ഞ ചെയ്തേക്കും. നാളെ ശനിയാഴ്ച 12 മണിക്കാണ് സത്യപ്രതിജ്ഞ.
ജി പരമേശ്വര ഉൾപ്പെടെയുള്ളവർ ഉപമുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഡി കെ ശിവകുമാർ മാത്രമായിരിക്കും ഉപമുഖ്യമന്ത്രിയെന്നാണ് തീരുമാനത്തിലാണ് എ ഐ സി സി എത്തിയത്.