ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇപ്പോൾ പൊതുഗതാഗത സൗകര്യങ്ങളിലെ പരിശോധനകൾ വർദ്ധിപ്പിക്കുകയും യാത്രക്കാർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നത് കർശനമാക്കിയിട്ടുണ്ട്.
അടുത്തിടെ, ആറ് ദിവസത്തിനുള്ളിൽ അതോറിറ്റി 40,000 പരിശോധനകൾ നടത്തി, ഈ കാലയളവിൽ 1,193 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
നിരവധി യാത്രക്കാർ ബസ് ചാർജ്ജ് നൽകാതെ പിടിക്കപ്പെട്ടു, ചിലർ അവരുടെ നോൽ കാർഡ് കാണിക്കുന്നതിൽ പരാജയപ്പെട്ടു. 200 ദിർഹം പിഴ ചുമത്താവുന്ന ലംഘനങ്ങളാണിവ.
മദ്യം കൊണ്ടുപോകുന്നതും നോൽ കാർഡുകൾ കാണിക്കുന്നതിൽ പരാജയപ്പെടുന്നതും 500 ദിർഹം വരെ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണെന്ന് അതോറിറ്റി അറിയിച്ചു