യുഎഇയിൽ എമിറേറ്റ്സ് പോസ്റ്റിൽ നിന്നാണെന്ന വ്യാജേന മൊബൈലിലേക്ക് SMS അയച്ച് തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ തട്ടിപ്പുകാർ താമസക്കാരെ കബളിപ്പിച്ച് അവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയാണെന്നും താമസക്കാരുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതിനാൽ താമസക്കാരോട് ജാഗ്രത പാലിക്കാനും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ മുൻകരുതൽ എടുക്കാനും എമിറേറ്റ്സ് പോസ്റ്റ് അഭ്യർത്ഥിച്ചു.
” എമിറേറ്റ്സ് പോസ്റ്റ് രജിസ്റ്റർ ചെയ്ത അക്കൗണ്ട് വഴി മാത്രമേ SMS അയയ്ക്കൂ” അതോറിറ്റി എമിറേറ്റ്സ് പോസ്റ്റ് വെബ്‌സൈറ്റിൽ പറഞ്ഞു. ഇത്തരം സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ലോഗിൻ ചെയ്യുന്നത് ഒഴിവാക്കണമെന്നും എമിറേറ്റ്സ് പോസ്റ്റ് താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിപ്പുകാർ അയക്കുന്ന SMS ഇപ്രകാരമാണ് ” നിങ്ങളുടെ തെറ്റായ വിലാസ വിവരങ്ങൾ കാരണം നിങ്ങളുടെ പാക്കേജ് ഡെലിവർ ചെയ്യാനായിട്ടില്ല. അത് തിരികെ വെയർഹൗസിലെത്തി. നിങ്ങളുടെ ശരിയായ ഷിപ്പിംഗ് വിലാസം അപ്‌ഡേറ്റ് ചെയ്‌ത് ഡെലിവറി വീണ്ടും ഷെഡ്യൂൾ ചെയ്യുക.” ഷിപ്പിംഗിനായി പണമടയ്ക്കുന്നതിന് വിലാസം എത്രയും വേഗം അപ്ഡേറ്റ് ചെയ്യുക. ലിങ്ക് ലഭിക്കാൻ 1-ന് മറുപടി നൽകുക.”
ഈ SMS വ്യാജമാണ് നിങ്ങൾ എമിറേറ്റ്സ് പോസ്റ്റിൽ നിന്നുള്ള ഏതെങ്കിലും ഒരു പാക്കേജിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ പോലും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് 1 ന് മറുപടി അയച്ച് ദയവായി വഞ്ചിതരാകരുത്. ഇത് നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിയേക്കാം. എമിറേറ്റ്സ് പോസ്റ്റ് മുന്നറിയിപ്പ് നൽകി.
Alert!
Beware of fraudsters targeting you through SMS, surveys with payment links impersonating our #EmiratesPost
Join the fight against fraud! Guard your personal information and report any suspicious activity to custservice@emiratespost.ae or 600599999. pic.twitter.com/ROpp2VzIbn
— بريد الإمارات Emirates Post (@EmiratesPostUAE) May 19, 2023