റാസൽഖൈമ എമിറേറ്റിൽ 51 കാരനായ ഒരാളെ കാണാതായതായി റാസൽഖൈമ പോലീസ് അറിയിച്ചു.
കാണാതായ ഈ വ്യക്തി മാനസിക വിഭ്രാന്തയുള്ളയാളാണെന്നും പോലീസ് ട്വീറ്റിൽ അറിയിച്ചു.
കാണാതായ ആൾ വെളുത്ത നീളമുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ 999 അല്ലെങ്കിൽ 072053474 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.