ദുബായിലെ ജബൽ അലി, എക്സ്പോ മെട്രോ സ്റ്റേഷനുകളിൽ നാളെ മെയ് 24 ന് അടിയന്തര സാഹചര്യങ്ങളും പ്രതിസന്ധികളും നേരിടാൻ പരിശീലനം നടത്തും.
ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റും നിരവധി ഫെഡറൽ, ലോക്കൽ ഗവൺമെന്റ് സ്ഥാപനങ്ങളും ഡിപ്പാർട്ട്മെന്റുകളും ഡ്രിൽ വർക്കിംഗ് ടീമുകളുടെ സന്നദ്ധതയും അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണത്തിന്റെ വേഗതയും പരിശോധിക്കും.
നാളെ മെയ് 24 ബുധനാഴ്ച പുലർച്ചെ 1 മണിക്കും 4 മണിക്കും ഇടയിലാണ് ഡ്രിൽ നടക്കുകയെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
https://twitter.com/DXBMediaOffice/status/1661025316482199553?cxt=HHwWgsDR_bHuko0uAAAA






