കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഇന്ന് ശനിയാഴ്ച ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന പ്രവർത്തനങ്ങളെ ബാധിച്ചു.
അപ്‌ഡേറ്റ് ഫ്ലൈറ്റ് വിവരങ്ങൾ ലഭിക്കുന്നതിന് എയർലൈനുകളുമായി ബന്ധപ്പെടാൻ എയർപോർട്ട് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനവും 35 മിനിറ്റ് വൈകിയെന്ന് ഡൽഹി എയർപോർട്ട് ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
രാവിലെ 7.45ന് (IST) പുറപ്പെടേണ്ടിയിരുന്ന SG 011 വിമാനം 8.20നാണ് (IST) പുറപ്പെട്ടത്. ഡൽഹിയിലെ ചില ഭാഗങ്ങളിൽ ഇന്ന് ശനിയാഴ്ച രാവിലെ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്തിരുന്നു. അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് ഡൽഹിയിൽ മഴ പെയ്യുമെന്നും മെയ് 30 വരെ ചൂട് തരംഗം ഉണ്ടാകില്ലെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.