വിമാനത്താവളത്തിൽ മറ്റുള്ളവരുടെ ബാഗിൽ തൊടുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം
വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും പരിചരണ കേന്ദ്രങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിനുമുള്ള നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇത്തരമൊരു സുപ്രധാന ശുപാര്‍ശ മുന്നോട്ട് വെച്ചിരിക്കുന്നത്.
എയർപോർട്ടിലെ ലഗേജ് ബെൽറ്റിന് സമീപമുള്ള തിരക്ക് ഒഴിവാക്കുക. ഹെവി ബാഗേജുകൾ ഒഴിവാക്കണം, ലഗേജുകൾ കൊണ്ടുപോകാൻ ട്രോളികൾ ഉപയോഗിക്കണം. ലഗേജ് കൊണ്ടുപോകാൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ മറ്റുള്ളവരുടെ സഹായം തേടാം. തുടങ്ങിയ നിർദേശങ്ങളും മന്ത്രാലയം നൽകിയിട്ടുണ്ട്.
11 ഭാഷകളിൽ തീർഥാടകർക്കായി ”Inaya” എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സഹായ കേന്ദ്രവും ലഭ്യമാണ്. തീർഥാടകർക്ക് ഈ കേന്ദ്രവുമായി നേരിട്ട് ആശയവിനിമയം നടത്താനും മാർഗനിർദേശം തേടാനും കഴിയും. പരാതികൾ സമർപ്പിക്കാനും ആചാരങ്ങളെ കുറിച്ച് അന്വേഷിക്കാനും നഷ്ടപ്പെട്ട സാധനങ്ങൾ അറിയിക്കാനും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും കേന്ദ്രവുമായി ബന്ധപ്പെടാം. ജിദ്ദ എയർപോർട്ട്, മദീന എയർപോർട്ട്, അൽ മസ്ഫല, അൽ ഹുജൂൻ, മക്കയിലെ അൽ-ബാഖി എന്നിവിടങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാണ്.