പൊതുഗതാഗതം, മാലിന്യ സംസ്കരണം, കെട്ടിടങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയിലുടനീളം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് ‘സീറോ-എമിഷൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഇൻ ദുബായ് 2050’ തന്ത്രം ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുറത്തിറക്കി.
പൊതുഗതാഗത പദ്ധതിക്ക് പുറമേ, കെട്ടിടങ്ങളിലും മാലിന്യ സംസ്കരണ പ്ലാന്റുകളിലും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ലക്ഷ്യമിടുന്നതായി ആർടിഎ അറിയിച്ചു. വരും വർഷത്തിൽ, എല്ലാ ടാക്സികളും ലിമോസിനുകളും പബ്ലിക് ബസുകളും ഡീകാർബണൈസ് ചെയ്യാനും, ഊർജ്ജ ഉപഭോഗത്തിൽ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യാനും, പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജം ഉറവിടമാക്കാനും, മുനിസിപ്പൽ മാലിന്യങ്ങൾ ഇല്ലാതാക്കാനും ആർടിഎ പദ്ധതിയിടുന്നു.
കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ 10 മില്യൺ ടൺ കുറയ്ക്കാനും 3.3 ബില്യൺ ദിർഹം ലാഭിക്കാനും ഈ തന്ത്രത്തിലൂടെ സാധിക്കും. “സുസ്ഥിരത വർദ്ധിപ്പിക്കുകയും കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
2030 ഓടെ 10 ശതമാനം പൊതു ബസുകളെ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളാക്കി മാറ്റും, 2035 ൽ 20 ശതമാനമായി വികസിപ്പിക്കുകയും 2050 ഓടെ ഈ പദ്ധതി എല്ലാ ഫ്ളീറ്റിലേക്കും വർദ്ധിപ്പിക്കുകയും ചെയ്യും.