ദുബായ് സഫാരി പാർക്ക് മെയ് 31 ന് അടയ്ക്കും. മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പാർക്ക് അടയ്ക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ സീസൺ 2023 മെയ് 31 ന് അവസാനിപ്പിക്കും. അടുത്ത സീസൺ സെപ്റ്റംബറിൽ ആയിരിക്കും. അന്ന് ആയിരിക്കും പാർക്ക് വീണ്ടും തുറക്കുക.
പാർക്ക് താല്‍കാലികമായി അടക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓപ്പണ്‍ പാര്‍ക്കില്‍ വിവിധ പരിപാടികള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.