ദുബായിൽ നിന്നും വിസ മാറ്റത്തിനായി ഓമനിലെത്തിയ തിരുവനന്തപുരം സ്വദേശി യുവാവ് മരിച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി നഗർ സ്വദേശി സിബി (41) ആണ് മരിച്ചത്. ദുബായിൽ നിന്നും വിസ മാറ്റത്തിനായി ഒമാനിൽ എത്തിയതായിരുന്നു ഇദ്ദേഹം. അപ്പോഴാണ് മരണം സംഭവിക്കുന്നത്.
അൽഖുവൈർ ബദർ സമ ഹോസ്പിറ്റലിൽ വെച്ച് ആണ് ഹൃദയാഘാതം ഇദ്ദേഹത്തിന് സംഭവിക്കുന്നത്. അവിടെ വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം മസ്കറ്റ് കെഎംസിസി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു.