യുഎഇക്ക് പുറത്ത് നിന്ന് വ്യക്തികൾക്ക് അവരുടെ എമിറേറ്റ്സ് ഐഡി കാർഡും പാസ്‌പോർട്ടും പുതുക്കാൻ അനുവദിക്കുന്ന ഒരു സേവനം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ICP) ഈ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. .
നിർണായക വ്യവസ്ഥകളോടെ അപേക്ഷകൻ വ്യക്തിപരമായി അതോറിറ്റിയുടെ സമർപ്പിത സ്മാർട്ട് ആപ്ലിക്കേഷൻ മുഖേനയാണ് ഈ ഇടപാടുകൾക്ക് അപേക്ഷിക്കേണ്ടത്. 9 മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവരുടെ രേഖകൾ ഓൺലൈൻ വഴി പുതുക്കുമെന്ന് ഐസിപി അറിയിച്ചു.
ഉടമയല്ലാത്ത മറ്റാരെങ്കിലുമോ ഇതിനായുള്ള അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ, ആ വ്യക്തി യുഎഇക്ക് പുറത്താണെന്ന് കണ്ടെത്തിയാൽ അപേക്ഷ നിരസിക്കപ്പെടും.