കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുളള വിമാന സർവീസിന്റെ അന്തിമ ഷെഡ്യൂൾ തയ്യാറായി. ആദ്യ വിമാനം കണ്ണൂരിൽ നിന്ന് ജൂൺ നാലിന് കണ്ണൂരിൽ നിന്ന് പുറപ്പെടും കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളാണ് കേരളത്തിൽ നിന്നുള്ളത്.
63 വിമാന സർവീസുകളാണ് മൂന്നിടത്ത് നിന്നും കൂടി ഇത്തവണയുള്ളത്. കരിപ്പൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ സർവീസുകൾ പുറപ്പെടുക. ആകെ 44 സർവീസുകളാണ് ഇവിടെ നിന്നുള്ളത്. കണ്ണൂർ – 13, കൊച്ചി – 7 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സർവീസുകൾ. കരിപ്പൂരിലും കണ്ണൂരിലും എയർഇന്ത്യ എക്സ്പ്രസും കൊച്ചിയിൽ എയർലൈൻസിനുമാണ് ഹജ്ജ് സർവിസ് ചുമതല.