അബുദാബിയിലെ സ്വീഹാൻ റോഡിലെ അൽ ഫലാഹ് പാലം മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വേഗപരിധി പരിഷ്കരിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
140 കിലോമീറ്റർ വേഗതയുണ്ടായിരുന്ന ഈ സെക്ടറിൽ ജൂൺ 4 ഞായറാഴ്ച മുതൽ പുതിയ വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും.ഈ പുതിയ വേഗത പരിധി മാറ്റത്തെക്കുറിച്ച് ഡ്രൈവർമാരെ അറിയിക്കാൻ സൈൻബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവരോട് റോഡിലെ വേഗത നിരീക്ഷിക്കാനും എല്ലാ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.