ഇലക്ട്രിക് വാഹനങ്ങളുടെ (EVs) വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് അനുസൃതമായി, ലൈസൻസിംഗ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള 2 സമർപ്പിത പുതിയ പാതകൾ അബുദാബിയിൽ തുറന്നു.
അബുദാബി പോലീസ്, ADNOC ഡിസ്ട്രിബ്യൂഷൻ കമ്പനിയുമായി സഹകരിച്ചാണ് , EV-കൾ പരീക്ഷിക്കുന്നതിനായി രണ്ട് പാതകൾ തുറന്നിരിക്കുന്നത്. ഒന്ന് മുറൂർ ഏരിയയിലെ ADNOC വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്ററിലും, മറ്റൊന്ന് അൽ ഐനിൽ അൽ ബതീനിലെ വാഹന പരിശോധനാ കേന്ദ്രത്തിലുമാണുള്ളത്. പ്രത്യേകം തയ്യാറാക്കിയ ഈ പാതകളിലൂടെ ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.