അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് 20 മില്യൺ ദിർഹം സമ്മാനം

A Malayali nurse won 20 million dirhams in the Abu Dhabi Big Ticket draw

ഇന്നലെ ശനിയാഴ്ച നടന്ന ഏറ്റവും പുതിയ അബുദാബി ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിൽ മലയാളി നഴ്‌സ്‌ ലൗസി മോൾ അച്ചാമ്മ 20 മില്യൺ ദിർഹം സമ്മാനം നേടി. അബുദാബിയിലെ ഒരു ആശുപത്രിയിലെ നഴ്സാണ് ലൗസി.

21 വർഷമായി യുഎഇയിൽ താമസിക്കുന്ന അവർ കുടുംബത്തോടൊപ്പം അബുദാബിയിലാണ് താമസിക്കുന്നത്. തന്റെ ഭർത്താവ് എല്ലാ മാസവും ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ വാങ്ങാറുണ്ടെന്നും, യാത്ര ചെയ്യുമ്പോൾ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ ഇൻ-സ്റ്റോർ കൗണ്ടറിൽ നിന്നാണ് ഈ സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയതെന്നും അവർ പറഞ്ഞു.

സമ്മാനത്തുക തന്റെ ഭർതൃസഹോദരനുമായി പങ്കിടാൻ പദ്ധതിയിടുന്നതായും, കൂടാതെ കുറച്ച് പണം ചാരിറ്റിക്ക് സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്നതായും കൂടാതെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായും ഈ സമ്മാനതുക ഉപയോഗിക്കുമെന്നും ലൗസി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!