എഞ്ചിൻ തകരാറിലായതിനെതുടർന്ന് ദിബ്രുഗഡിലേക്ക് (Dibrugarh) പോകേണ്ട ഇൻഡിഗോ വിമാനം ഗുവാഹത്തിയിലെ (Guwahati ) ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടു.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തേലിയും രണ്ട് ബിജെപി എംഎൽഎമാരായ പ്രശാന്ത് ഫുകാനും തെരാഷ് ഗോവാലയും ഉൾപ്പെടെ 150-ലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസം മറ്റൊരു ഇൻഡിഗോ എയർലൈൻസ് വിമാനം ക്യാബിനിൽ ‘പുക മണം’ പരന്നതിനാൽ വഴിതിരിച്ചുവിട്ടിരുന്നു.