അജ്മാനിലെ അൽ ജർഫ് വ്യവസായ മേഖലയിലെ ഫാക്ടറിയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് സ്‌ഫോടനം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. പരിക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണ്.
വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെ അടുത്തുള്ള ടാങ്കുകളിലേക്ക് തീപ്പൊരി പടർന്നാണ് പൊട്ടിത്തെറിയുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമെന്ന് അജ്മാൻ പോലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ ആംബുലൻസ്, സിവിൽ ഡിഫൻസ്, ട്രാഫിക് പട്രോളിംഗ് എന്നിവയെ വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.