2023 ജൂൺ 7 ബുധനാഴ്ച മുതൽ അബുദാബി ഉം യാഫിന സ്ട്രീറ്റിൽ അൽ റീം ഐലൻഡ് മുതൽ ഷെയ്ഖ് സായിദ് റോഡ് (Al Qurum) വരെയുള്ള സെക്ടറിൽ രണ്ട് ദിശകളിലും പുതിയ വേഗപരിധി നടപ്പാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററുമായി സഹകരിച്ച്, ഏറ്റവും പുതിയ വേഗപരിധി സൂചിപ്പിക്കുന്ന പുതിയ സൈൻബോർഡുകൾ സ്ഥാപിച്ചതായും അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്.
എന്നാൽ എന്താണ് പുതിയ വേഗപരിധിയെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ അബുദാബി പോലീസ് വ്യക്‌തമാക്കിയിട്ടില്ല. അൽ റീം ഐലൻഡിൽ നേരത്തെ 100 കിലോമീറ്ററായിരുന്നു വേഗപരിധി.