അബുദാബി മുസ്സഫയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ഏകദേശം 11.40 നാണ് തീപിടിത്തം ഉണ്ടായത്.
അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ ഉണ്ടായ തീപിടിത്തം കൈകാര്യം ചെയ്യുകയാണെന്ന് അതോറിറ്റി ട്വിറ്ററിൽ കുറിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്നും പോലീസ് താമസക്കാരെ ഓർമ്മിപ്പിച്ചു.
അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി സംഘവും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുന്നതിൽ വിജയിച്ചു. തീപിടിത്തത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും സൈറ്റ് ഇപ്പോൾ തണുപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതോറിറ്റി അറിയിച്ചു.