MBZ-Sat : അടുത്ത വർഷം അത്യാധുനിക ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി യുഎഇ.

MBZ-Sat : UAE prepares to launch state-of-the-art imaging satellite.

മേഖലയിലെ അത്യാധുനിക ഇമേജിംഗ് ഉപഗ്രഹം 2024 ൽ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ പേരിലുള്ള MBZ-Sat, വർഷങ്ങളായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ (MBRSC) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 800 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഫാൽക്കൺ 9 റോക്കറ്റിൽ സ്‌പേസ് എക്‌സ് റൈഡ് ഷെയർ മിഷനിൽ ബഹിരാകാശത്തെത്തും. ഏകദേശം 14 വർഷം മുമ്പ്, MBRSC അതിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു, ഇന്ന്, ഞങ്ങൾ MBZ-Sat വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, അത് ഈ മേഖലയിലെ ഏറ്റവും നൂതനമായ ഉയർന്ന കൃത്യതയുള്ള ഉയർന്ന റെസല്യൂഷനുള്ള ഇമേജിംഗ് ഉപഗ്രഹമായിരിക്കും.ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടർ ജനറൽ സലേം അൽ മാരി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

ഇമേജിംഗ് ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ പാരിസ്ഥിതിക മാറ്റങ്ങൾ, ജലത്തിന്റെ ഗുണനിലവാരം എന്നിവ നിരീക്ഷിക്കുകയും കാർഷിക വികസനത്തിന് സഹായിക്കുകയും ചെയ്യും.

യുഎഇയുടെ പാരിസ്ഥിതിക തന്ത്രങ്ങൾ കൈവരിക്കുന്നതിൽ ബഹിരാകാശ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുകയും നമ്മുടെ ഗ്രഹവും അതിന്റെ വിഭവങ്ങളും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും യറക്ടർ ജനറൽ സലേം അൽ മാരി പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!