അധിക്ഷേപകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് അറബ് യുവതിക്കെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷൻ നിയമനടപടി സ്വീകരിച്ചു. അടുത്തിടെ നടന്ന അബുദാബി പുസ്തകമേളയിലാണ് സംഭവമുണ്ടായത്. അറബ് യുവതി ഒരാളെ വാക്കാൽ അധിക്ഷേപിക്കുന്ന വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു.
തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം പ്രചോദിപ്പിച്ചതിനും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനും യുവതിക്കെതിരെ പ്രോസിക്യൂഷൻ നിയമനടപടികൾ ആരംഭിച്ചു. ഒരാളുടെ സമ്മതമില്ലാതെ തത്സമയ സ്ട്രീമിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സംശയാസ്പദമായ രീതിയിൽ പങ്കെടുത്തവരെ അധിക്ഷേപിച്ചുവെന്നായിരുന്നു ആരോപണം.
യുഎഇയിലെ നിയമം എല്ലാ വ്യക്തികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്നും ഒരുതരത്തിലുള്ള കടന്നുകയറ്റമോ, അതിക്രമിച്ചുകയറലോ, പൊതുസമാധാനം തകർക്കാനുള്ള ശ്രമങ്ങളോ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.