യുഎഇ സമുദ്രാതിർത്തിയിൽ കപ്പലിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് മെഡിക്കൽ ഒഴിപ്പിക്കൽ നടത്തിയതായി റെസ്ക്യൂ സെന്റർ അറിയിച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി ഷെയ്ഖ് ഷാഖ്ബൗട്ട് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പനാമ പതാകയുള്ള കപ്പലിൽ മൂന്ന് കപ്പലുകൾ എത്തി തീ അണയ്ക്കുന്ന വീഡിയോ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ പുറത്ത് വിട്ടിട്ടുണ്ട്.