നാളെ ജൂൺ 8 ന് രാവിലെ 8.30 ന് ഖോർഫക്കാൻ തുറമുഖത്ത് സൈനിക അഭ്യാസം നടക്കുമെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.
ഈ അഭ്യാസത്തിന്റെ ഭാഗമായി സൈനിക യൂണിറ്റുകൾ പ്രദേശത്ത് കണ്ടേക്കാമെന്നും ഇതിന്റെ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നത് അനുവദനീയമല്ലെന്നും യൂണിറ്റുകൾക്ക് വഴി നൽകാൻ സഹകരിക്കണമെന്നും അതോറിറ്റി വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.