ഒഡീഷയില്‍ ട്രെയിനിന്റെ എസി കോച്ചിൽ തീപിടിത്തം : ആളപായമില്ല

A train caught fire in Odisha

ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദുര്‍ഗ് -പുരി എക്‌സ്പ്രസ്സിന്റെ എസി കോച്ചിന് അടിയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ നൗപദ ജില്ലയില്‍ ഇന്നലെ രാത്രിയോടെ തീവണ്ടി ഖാരിയര്‍ റോഡ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് തീവണ്ടിയുടെ ബി 3 കോച്ചില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് റെയില്‍വെ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തീ പിടിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ കോച്ച് പുകപടലങ്ങളാല്‍ മൂടി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ട്രെയിനില്‍ തീപിടിക്കുന്നതും കനത്ത പുക ഉയരുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തീപിടുത്തത്തില്‍ ആളപായം ഉണ്ടായിട്ടില്ല. രാത്രി11 മണിയോടെ തീയണച്ച് ട്രെയിൻ യാത്ര തുടർന്നെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!