വേനൽക്കാല അവധിയ്ക്ക് വിവിധ നഗരങ്ങളിലേക്ക് കിഴിവുകൾ പ്രഖ്യാപിച്ച് എത്തിഹാദ് എയർലൈൻസ്.
ഇതനുസരിച്ച് എത്തിഹാദിന്റെ നെറ്റ്‌വർക്കിൽ ഉടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ജൂൺ 9 മുതൽ 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാർക്കും 2023 ജൂലൈ 3 നും സെപ്റ്റംബർ 30 നും ഇടയിൽ യാത്ര ചെയ്യുമ്പോൾ കിഴിവ് നിരക്കുകൾ ആസ്വദിക്കാനാകും.
മസ്‌കറ്റിലേക്കുള്ള ഇക്കണോമി ക്ലാസ് നിരക്ക് 295 ദിർഹം മുതൽ ആരംഭിക്കുമ്പോൾ ബിസിനസ് ക്ലാസ് നിരക്ക് 995 ദിർഹം മുതലാണ്. 895 ദിർഹം മുതൽ നിരക്കിൽ ഇസ്താംബുളും സന്ദർശിക്കാം. 2,795 ദിർഹത്തിന് പാരീസിലേക്ക് പറക്കാനാകും, കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ താഴെ കൊടുക്കുന്നു.
അതേസമയം നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഇത്തവണ നാലിരട്ടിയോളം കൂടുതലാണ്. ഏകദേശം നാട്ടിലേക്കുള്ള വൺവേ ടിക്കറ്റിന് മാത്രം രണ്ടായിരത്തോളം ദിർഹമാണ് ഈടാക്കുന്നത്. ഈ നിരക്ക് വർദ്ധനവ് ബലിപെരുന്നാൾ അവധിക്ക് യുഎഇയില്‍ നിന്നും നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്ന നിരവധി പ്രവാസികൾക്ക് എക്കാലത്തെയും പോലെത്തന്നെ തിരിച്ചടിയായിരിക്കുകയാണ്.