ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്നി, ജോഹന്നാസ്ബർഗ്, പാരീസ്, സാൻ ഫ്രാൻസിസ്കോ എന്നീ മികച്ച 10 പ്രമുഖ ആഗോള നഗരങ്ങളിൽ ദുബായ് മൂന്നാം സ്ഥാനം നേടി. യുകെ ആസ്ഥാനമായുള്ള ദി ഇക്കണോമിസ്റ്റിന്റെ സമീപകാല റാങ്കിംഗിനെ അടിസ്ഥാനമാക്കിയാണ് ദുബായ് മൂന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്ത് മിയാമിയും രണ്ടാം സ്ഥാനത്ത് സിംഗപ്പൂരുമാണുള്ളത്
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ നേട്ടത്തെക്കുറിച്ച് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും ദുബായ് ഇക്കണോമിക് അജണ്ട (D33) നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളുമാണ് ഈ മഹത്തായ നേട്ടത്തിന് കാരണമായതെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു.