അജ്മാനിലെ അൽ ജർഫ് വ്യവസായ മേഖലയിലെ ഫാക്ടറിയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹസന്‍റെ(26) മൃതദ്ദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ എമിറേറ്റ്സ് എയർലൈൻസിലാണ് മൃതദേഹം കൊണ്ട് പോയത്. അപകടത്തിൽ മുഹമ്മദ് ഹസൻ ഉൾപ്പെടെ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെ അടുത്തുള്ള ടാങ്കിലേക്ക് തീപ്പൊരി പടർന്നാണ് പൊട്ടിത്തെറി അപകടമുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് അജ്മാൻ പോലീസ് പറഞ്ഞു.