യുഎഇയിലെ 70 % താമസക്കാരും ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ശക്തമായി ആലോചിക്കുന്നതായി ഒരു സർവേ വെളിപ്പെടുത്തിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി മുതൽ മാർച്ച് വരെ ഓൺലൈനായി ശേഖരിച്ച ജനറൽ മോട്ടോഴ്സ് കമ്മീഷൻ ചെയ്ത് മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്.
പ്രധാനമായും ചെലവ് ലാഭിക്കൽ, ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ വർദ്ധനവ് , രാജ്യത്തെ ഇവി ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം എന്നിവയാണ് ഇതിന്റെ പിന്നിലുള്ള കാരണങ്ങൾ.
എല്ലാ പ്രായക്കാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള അവബോധം ഉയർന്നിട്ടുണ്ട്. യുഎഇയിലെ 10-73 ശതമാനം ഉപഭോക്താക്കളും ഇലക്ട്രിക് വാഹനങ്ങളുടെ ചെലവിന്റെ കാര്യത്തിൽ കാര്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും കണ്ടെത്തി. ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് പെട്രോളിന്റെ ഉയർന്ന വിലയും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പരിഗണിക്കാൻ കാരണമായിട്ടുണ്ട്.