യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് ചൂടുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
പകൽ സമയത്ത് ചില സമയങ്ങളിൽ പൊടികാറ്റിനും സാധ്യതയുണ്ട്. ചിലപ്പോൾ 10-20 വേഗതയിലും മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിലോ, പൊടികാറ്റ് വീശിയേക്കാം. രാജ്യത്തെ ഏറ്റവും കൂടിയ താപനില 41-46 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 23-28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 36-41 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 28-34 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 75-90 ശതമാനം കൂടുതലായിരിക്കും, അതേസമയം, പർവതപ്രദേശങ്ങളിൽ ഇത് 30-50 ശതമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ആപേക്ഷിക ഹ്യുമിഡിറ്റിവർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും NCM അറിയിച്ചു.