സുരക്ഷ ഉറപ്പാക്കാൻ അജ്മാനിലെ അബ്രകളിൽ നിരീക്ഷണ ക്യാമറകൾ

Surveillance cameras in Abra to ensure security in Ajman

സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതിയുടെ ഭാഗമായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി എല്ലാ അബ്രകളിലും ഇപ്പോൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്. റാഷിദിയ സ്റ്റേഷനും (മീൻ മാർക്കറ്റ്) മുഷൈരിഫ് ഏരിയയിലെ അൽ സഫിയ സ്റ്റേഷനും ഇടയിലുള്ള യാത്രക്കാരെ കൊണ്ടുപോകാനാണ് അബ്രകൾ ഉപയോഗിക്കുന്നത്.

ഡ്രൈവർമാരെ നിരീക്ഷിച്ചും ശരിയായ പെരുമാറ്റം പിന്തുടരാൻ അവരെ പ്രേരിപ്പിച്ചും സമുദ്രഗതാഗത സേവനത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു. വലിയ അബ്രയിൽ 30 പേരും ചെറിയവയിൽ 15 പേർക്ക് വീതവും സഞ്ചരിക്കാനാകും. പാതകൾ ട്രാക്ക് ചെയ്യാൻ അബ്രയിൽ ജിപിഎസ് സംവിധാനവുമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!